KeralaLatestThiruvananthapuram
റെയ്ഡിനായി എന്‍ഫോഴ്സ്മെന്റ് ബിനീഷിന്റെ വീട്ടിലെത്തി
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/11/8.jpeg?resize=312%2C161&ssl=1)
സിന്ധുമോൾ. ആർ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എന്‍ഫോഴ്സ്മെന്റ് സംഘം എത്തി. എട്ടംഗ സംഘമാണ് എത്തിയത്.
മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാന്‍വിളയിലുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. കര്‍ണാടക പോലീസും സിആര്‍പിഎഫും ഇവരുടെ കൂടെയുണ്ട്. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.