IndiaLatest

മോദിയുടെ പരിഷ്‌ക്കാരങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് വേഗത്തിലാക്കും

“Manju”

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റി (പിഡിപിയു) വിദ്യാര്‍ത്ഥികളുടെ കൊണ്‍വെക്കേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഇന്ത്യയുടെ വളര്‍ച്ച ലോക ശ്രദ്ധയില്‍ കൊണ്ടുവന്നു. മോദിയുടെ ആത്മവിശ്വാസവും ബോധ്യവും രാജ്യത്തെയാകെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും ആദ്ദേഹം പറഞ്ഞു

Related Articles

Back to top button