India

ശബരിമലയിലെ പതിനെട്ടാംപടി പഞ്ചലോഹത്തിൽ നവീകരിച്ച അശോക് കുമാർ അന്തരിച്ചു

“Manju”

ശ്രീജ.എസ്

ബെംഗളൂരു: പഞ്ചലോഹമുപയോഗിച്ച്‌ ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി നവീകരിച്ച വ്യവസായി അന്തരിച്ചു. ബെംഗളൂരു സ്വദേശിയായ അശോക് കുമാര്‍(60) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

ബെംഗളൂരു ആസ്ഥാനമായുള്ള എസ്.എം. എന്റര്‍പ്രൈസസ് ആന്‍ഡ് എസ്.എം. ഫൗണ്ടേഷന്‍ സ്ഥാപകനായ അശോക് കുമാര്‍ 2015ല്‍ വഴിപാടായാണ് പതിനെട്ടാംപടി നവീകരിച്ചത്.ശില്പി ദൊരെബാബുവാണ് അശോക് കുമാറിന്റെ മൈസൂരു റോഡിലെ ഗോഡൗണില്‍ പതിനെട്ടാംപടിക്കുള്ള പഞ്ചലോഹ ആവരണം നിര്‍മിച്ചത്.

ശബരിമലയില്‍ അന്നദാനം നടത്തുന്നതിനും മറ്റു സേവനങ്ങള്‍ ചെയ്യുന്ന കാര്യത്തിലും രണ്ടു വര്‍ഷം മുന്‍പുവരെ മുന്നില്‍ത്തന്നെയുണ്ടായിരുന്ന അശോക് കുമാര്‍ എല്ലാ വര്‍ഷവും മകരവിളക്കിന് പുഷ്പാലങ്കാരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button