IndiaLatest

ജമ്മു കശ്മീരിൽ വൻ സ്‌ഫോടന പരമ്പരയ്ക്ക് തടയിട്ട് സുരക്ഷാസേന

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന. രണ്ടിടങ്ങളിലായി നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിൽ ഏഴ് ഭീകരരെ അറസ്റ്റ് ചെയ്തു. ഇതോടെ ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ നീക്കത്തിനാണ് തിരിച്ചടിയായത്.

അവന്തിപ്പോരയിൽ നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിൽ ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളും സുരക്ഷാ സേന തകർത്തു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വയ്ബ ഭീകരരുടെ ഒളിത്താവളങ്ങളാണ് തകർത്തത്. ഇവിടങ്ങളിൽ നിന്നും വൻ ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിൽ വൻ ഐഇഡി സ്‌ഫോടനത്തിന് ശ്രമമിട്ട ഭീകരരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാർബോംബ് ആക്രമണത്തിനായി ആസൂത്രണം നടത്തിയ വിദ്യാർത്ഥിയും, ജെയ്‌ഷെ മുഹമ്മദ് ഭീകരനുമായ സഹീൽ നസീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാംപോരിൽ നിന്നും നാല് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്.

അവന്തിപ്പോരയിലെ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിന് സമീപത്തു നിന്നാണ് ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ മൂന്ന് പേരെ പിടികൂടിയത്. വിശദ വിവരങ്ങൾക്കായി ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Articles

Back to top button