IndiaKeralaLatest

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കോവിഡ് വാക്സിന്‍ തീര്‍ന്നു -മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കോവിഡ് വാക്സിന്‍ തീര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരു ദിവസം 135.04 മെട്രിക് ടണ്‍ ഓക്സിജനാണ് ഉപയോഗിക്കുന്നത്. 239.24 മെട്രിക് ടണ്‍ ഓക്സിജനുകള്‍ ലഭ്യമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 145 ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. 7544 കിടക്കകള്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്നു. 60.05 ശതമാനം കിടക്കകള്‍ ഒന്നാംതല ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
80 രണ്ടാംതല കോവിഡ് കേന്ദ്രങ്ങളിലെ 8821 കിടക്കകളില്‍ 4370 കിടക്കകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു. 50 ശതമാനം കിടക്കകള്‍ രണ്ടാംതല കോവിഡ് കേന്ദ്രങ്ങളില്‍ അവശേഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button