KeralaLatest

18 വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദ് -ഫാസില്‍ ചിത്രം; മലയന്‍ കുഞ്ഞ്

“Manju”

ഫഹദ് ഫാസിലിനെ നായകനാക്കി ഫാസില്‍ നിര്‍മിക്കുന്ന മലയന്‍ കുഞ്ഞ് ചിത്രീകരണം തുടങ്ങി. നവാഗതനായ സജിമോന്‍ ചിത്രം സംവിധാനം ചെയ്യുന്നു. ഈരാറ്റുപേട്ട, പൂഞ്ഞാര്‍ എന്നിവടങ്ങളാണ് പ്രധാനലൊക്കേഷന്‍. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്ത് നിര്‍മാണം നിര്‍വഹിച്ചത് ഫാസില്‍ ആയിരുന്നു. പിന്നീട് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് മലയന്‍ കുഞ്ഞ്.
മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിങ്, സംവിധാനം തുടങ്ങി സകലമേഖകളിലും തന്റെ കഴിവു തെളിയിച്ചിട്ടുള്ള മഹേഷ് നാരായണന്‍ ഈ ചിത്രത്തിലൂടെ ഛായാഗ്രഹകന്‍ കൂടിയാകുന്നു.
അതിജീവനമാണ് പ്രമേയം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്. സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് മറ്റ് താരങ്ങള്‍. സംഗീതം സുഷിന്‍ ശ്യാം. ആര്‍ട് ജ്യോതിഷ് ശങ്കര്‍.

Related Articles

Back to top button