IndiaKeralaLatest

കൊറോണ വാക്സിന്‍ ജനുവരിയില്‍; വിലയെ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കൊറോണ വാക്‌സിന്‍ അടുത്ത വര്‍ഷം ജനുവരിയില്‍ തയ്യാറാകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദര്‍ പൂനാവാല അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസിനെതിരെ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ജനുവരിയില്‍ തയ്യാറാകും. വിജയകരമായ പരീക്ഷണവും ബന്ധപ്പെട്ട വൃത്തങ്ങളുടെ അനുമതിയും ലഭിച്ചാല്‍ അടുത്ത വര്‍ഷം ആദ്യം തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൂനാവാല പറഞ്ഞു. നിലവില്‍ ഇന്ത്യയിലും ലണ്ടനിലും പുരോഗമിക്കുന്ന പരീക്ഷണങ്ങള്‍ വിജയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്റെ ഡോസ് നല്‍കിക്കഴിഞ്ഞു. നിലവില്‍ വാക്‌സിന്റെ വിലയെ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും താങ്ങാനാകുന്ന വിലയിലാകും വാക്‌സിന്‍ പുറത്തിറങ്ങുകയെന്ന് പൂനാവാല ഉറപ്പ് നല്‍കി. ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ 60-70 മില്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button