InternationalLatest

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഗോ എയര്‍ സര്‍വ്വീസ്

“Manju”

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് (ഗോ എയര്‍) അറിയിച്ചു. ജൂണ്‍ 28നാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ടിക്കറ്റ് നിരക്കില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേര്‍ക്ക് വണ്‍വേയ്ക്ക് 577 ദിര്‍ഹവും മടക്കയാത്രയ്ക്ക് 1250 ദിര്‍ഹവുമാണ് നിരക്കെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ച്ചയില്‍ 3 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. പിന്നീട് ഇത് ആഴ്ച്ചയില്‍ 5 ദിവസമാക്കി ഉയര്‍ത്തും. കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം രാത്രി 10.40 നാണ് അബുദാബിയിലെത്തുക.

Related Articles

Back to top button