KeralaLatestThiruvananthapuram

സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: ഈ വര്‍ഷത്തെ മെഡിക്കല്‍ അനുബന്ധ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ദേശീയ നീറ്റ് പട്ടികയില്‍ ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ പ​​ന്ത്ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി എസ് ആയിഷക്കാണ്​ ഒ​ന്നാം റാ​ങ്ക്. പാ​ല​ക്കാ​ട് കയറാടി​ നെന്മാറ അടിപ്പെരണ്ട കെ എ കെ മന്‍സിലില്‍ എ ലുലു (നീറ്റ് AIR 22)​ ര​ണ്ടാം റാ​ങ്ക്​ നേ​ടി. കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്ന്​ സ്വദേശി സ​നീ​ഷ്​ അ​ഹ​മ്മ​ദി​നാ​ണ് (നീറ്റ് AIR 25)​ മൂ​ന്നാം റാ​ങ്ക്. ഫി​​ലെ​​മോ​​ന്‍ കു​​ര്യാ​​ക്കോ​​സ് (നീറ്റ് AIR 50)​ നാലാം റാങ്ക് നേടി. ആ​യു​ര്‍​വേ​ദ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ആകെ 48,541 പേരാണ് റാങ്ക് പട്ടികയില്‍ സ്ഥാനംപിടിച്ചത്.

ദേശീയ നീറ്റ് പട്ടികയില്‍ ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ പ​​ന്ത്ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ കോഴിക്കോട് സ്വദേശി എ​​സ്. ആ​​യി​​ഷ​​യാ​​ണ് കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു​​ള്ള​​വ​​രി​​ല്‍ മു​​ന്നി​​ല്‍. 710 മാ​​ര്‍​​ക്കാ​​ണ് ആ​​യി​​ഷ​​യ്ക്ക്. ഇ​​രു​​പ​​ത്തി​​ര​​ണ്ടാം റാ​​ങ്ക് നേ​​ടി​​യ എ ​​ലു​​ലു (706 മാ​​ര്‍​​ക്ക്), ഇ​​രു​​പ​​ത്ത​​ഞ്ചാം റാ​​ങ്ക് നേ​​ടി​​യ സ​​നീ​​ഷ് അ​​ഹ​​മ്മ​​ദ് (705 മാ​​ര്‍​​ക്ക്) എ​​ന്നി​​വ​​ര്‍ കേ​​ര​​ള ലി​​സ്റ്റി​​ല്‍ തൊ​​ട്ടു​​പി​​ന്നി​​ല്‍. അ​​മ്പതാം റാ​​ങ്ക് കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു​​ള്ള ഫി​​ലെ​​മോ​​ന്‍ കു​​ര്യാ​​ക്കോ​​സി​​ന്- 705 മാ​​ര്‍​​ക്ക്.

മെഡിക്കല്‍ പ്രവേശനത്തിനായി അപേക്ഷിച്ചവരും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി നീറ്റ് യു ജി 2020 ഫലം നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചവരുമാണ് പട്ടികയിലുള്ളത്. റാങ്കുകള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

വിദ്യാര്‍ഥികള്‍ക്ക് ‘KEAM 2020- Candidate Portal’ എന്ന ആപ്ലിക്കേഷന്‍ നമ്ബരും പാസ്‌വേഡും നല്‍കി ഹോം പേജില്‍ പ്രവേശിച്ച്‌ ‘Result’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താല്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാകും. സംസ്ഥാന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ പ്രൊഫഷനല്‍ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പ്രോസ്പക്ടസിലെ ക്ലോസ് 6 പ്രകാരമുള്ള യോഗ്യതകള്‍ പ്രവേശന സമയത്ത് നേടിയിരിക്കണം.

Related Articles

Back to top button