InternationalLatest

ശസ്ത്രക്രിയ വിജയകരം, കെ എല്‍ രാഹുല്‍ സുഖംപ്രാപിക്കുന്നു

“Manju”

ബെര്‍ലിന്‍: പരിക്കിനെ തുടര്‍ന്ന് ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യ ഓപ്പണര്‍ കെ എല്‍ രാഹുല്‍ സുഖംപ്രാപിച്ചുവരുന്നു. ആരാധകരുടെ സന്ദേശങ്ങള്‍ക്ക് രാഹുല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു. പുഞ്ചിരിക്കുന്ന ചിത്രത്തോടെയാണ് രാഹുലിന്റെ ട്വീറ്റും ഇന്‍സ്റ്റഗ്രാം പോസ്റ്റും.

പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് രാഹുലിനെ നേരത്തെ ഒഴിവാക്കിയിരുന്നു.
ഈ മാസാദ്യമേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രാഹുലിനെ കളിപ്പിക്കേണ്ടതില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം ഇന്ത്യന്‍ സെലക്ടര്‍മാരോട് നിര്‍ദേശിക്കുകയായിരുന്നു. എഡ്‍ജ്ബാസ്റ്റണില്‍ നാളെ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ ഇറങ്ങും. രാഹുല്‍ ഇല്ലാത്തതിനാലും രോഹിത് ശര്‍മ്മ കൊവിഡ് ആശങ്കയില്‍ തുടരുകയാണ് എന്നതിനാലും ആരെയൊക്കെ ഓപ്പണറാക്കണം എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം.

Related Articles

Back to top button