Kerala

പി.എസ്.സി കായികക്ഷമതാ പരീക്ഷ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍(കാറ്റഗറി നമ്പര്‍-120/17) തസ്തികയുടെ 2019 മെയ് 3ന് പ്രസീദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നവംബര്‍ 10,11,12,17,18 തിയതികളില്‍ എറണാകുളം ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട് ചോറ്റാനിക്കരയില്‍ രാവിലെ 6 മുതല്‍ നടത്തും. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് ആയും പ്രൊഫൈല്‍ മെസേജ് ആയും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുമായി നിശ്ചിത തീയതിയില്‍ രാവിലെ 6 മണിക്കു തന്നെ ഗ്രൗണ്ടില്‍ ഹാജരാകണം. സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും തൊട്ടുമുമ്പുള്ള 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി ലഭ്യമാകുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഉദ്യോഗാര്‍ഥികളെ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button