International

വിഖ്യാത അർജന്റൈൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസ്‌ അന്തരിച്ചു

“Manju”

രാജേഷ് രത്നാസ്

പാരിസ്‌ : ലോകപ്രശസ്​ത അർജന്റൈൻ സംവിധായകൻ ഫെർണാണ്ടോ പിനോ സൊളാനസ് (84) അന്തരിച്ചു. കോവിഡ് ബാധിതനായി പാരീസിൽ ചികിത്സയിലിരിക്കെയാണ് മരണം.

യുനെസ്കോയിൽ അർജൻറീനയുടെ അംബാസഡറായിരിക്കെയാണ് കോവിഡ് ബാധിച്ചുള്ള മരണം. ഏകാധിപത്യത്തിനെതിരെ രാജ്യത്ത് ഒളിവിലിരുന്നു കൊണ്ട് അദ്ദേഹം ഷൂട്ട് ചെയ്ത ‘ഹവർ ഓഫ് ഫർണസ്’ എന്ന ചിത്രം ലോക സിനിമ ചരിത്രത്തിൽ സൊളാനസിനെ അടയാളപ്പെടുത്തി. ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാൾവഴികളെ അടയാളപ്പെടുത്തുന്ന ‘ദ അവർ ഓഫ് ദ ഫർണസസ്’, അർജൻറീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകർത്തുവെന്ന് അന്വേഷിക്കുന്ന ‘സോഷ്യൽ ജെനോസൈഡ്’ തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.

ലാ ഹോറ ഡി ലോസ് ഹോർനോസ് (ദി ഹവർ ഓഫ് ഫർണസ്) (1968), ടാംഗോസ്: എൽ എക്സിലിയോ ഡി ഗാർഡൽ (1985), സർ (1988), എൽ വയജെ (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെൽ സാക്വിയോ ( 2004), തുടങ്ങിയവയാണ് സൊളാനസി​െൻറ പ്രധാന ചിത്രങ്ങൾ.

Related Articles

Back to top button