IndiaKeralaLatest

കോവാക്‌സിന്‍ ആദ്യഘട്ടത്തില്‍ നല്‍കുക മുന്‍ഗണന വിഭാഗത്തിലുള്ള 30 കോടി ആളുകള്‍ക്ക്

“Manju”

സിന്ധുമോൾ. ആർ

​കോവാക്‌സിന്‍ വിതരണ നടപടികള്‍ നിശ്ചയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ വിതരണത്തിന് എത്തുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിതരണ നടപടികള്‍ തീരുമാനിച്ച്‌ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ഗണന വിഭാഗത്തിലുള്ള 30 കോടി ആളുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുക.

ആരോഗ്യ മേഖലയിലുള്ളവര്‍, ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ക്കും പുറമേ ആശാവര്‍ക്കര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരിലായിരിക്കും ആദ്യം വാക്‌സിന്‍ എത്തിക്കുക. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ നിര്‍ദേശ പ്രകാരം ഒരു കോടി ആരോഗ്യ വിദദ്ധര്‍, രണ്ട് കോടി മുന്‍നിര തൊഴിലാളികള്‍, ഒരു കോടി പ്രത്യേക പരിഗണ അര്‍ഹിക്കുന്നവര്‍, 50 വയസിന് മുകളില്‍ പ്രായമുള്ള 26 കോടി പേര്‍ എന്നിങ്ങനെയാണ് മുന്‍ഗണനാ ക്രമത്തിലുള്ളവര്‍.

മാത്രമല്ല, ശുചീകരണ തൊഴിലാളികള്‍, പൊലീസ്, സേനാ വിഭാഗങ്ങള്‍ എന്നിവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കും. 50 വയസിന് താഴെയുള്ളവരും എന്നാല്‍ മറ്റ് രോഗങ്ങളുള്ളവരുമാണ് പരിഗണന അര്‍ഹിക്കുന്നവര്‍ എന്ന വിഭാഗത്തില്‍ വരിക. ഇവര്‍ക്ക് സൗജന്യമായാവും വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ ഗുണഭക്താക്കളെ ആധാര്‍ വഴിയാകും ട്രാക്ക് ചെയ്യുക. അതേ സമയം, വാക്‌സിന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല.

Related Articles

Back to top button