India

ഇന്ത്യൻ റെയിൽവേ റെയിൽ ടെലുമായി കരാറിലേർപ്പെട്ടു.

“Manju”

ബിന്ദുലാൽ തൃശൂർ

ആശുപത്രി ഭരണ, നിർവഹണ സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്,സംയോജിത ക്ലിനിക്കൽ ഇൻഫർമേഷൻ സംവിധാനമായ ‘ഹോസ്പിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം,(HMIS) സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ റെയിൽ ടെല്ലുമായി കരാറിലേർപ്പെട്ടു. രാജ്യമെമ്പാടുമുള്ള 125 ആരോഗ്യ കേന്ദ്രങ്ങളിലും 650 പോളി ക്ലിനിക്കുകളിലും ആണ് ഈ സംവിധാനം ഏർപ്പെടുത്തുക.

ഓരോ രോഗിയുടെയും ക്ലിനിക്കൽ റെക്കോർഡ് സൂക്ഷിക്കുക, ഇതുപയോഗിച്ച് റെയിൽവേയുടെ മറ്റ് ആശുപത്രികളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കുക,രോഗിയുടെ ആരോഗ്യസംബന്ധമായ രേഖകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കുക എന്നിവയെല്ലാം ഈ സോഫ്റ്റ്‌വെയറിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ആണ്.

റെയിൽ ടെല്ലും കേന്ദ്ര റെയിൽവേ മന്ത്രാലയവും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Related Articles

Back to top button