IndiaKeralaLatest

ഓഡിയോ ബുക്കും ആംഗ്യ ഭാഷയിലെ ക്ലാസ്സുകളും ഫസ്റ്റ് ബെല്ലില്‍ ലഭ്യമാകും

“Manju”

തിരുവനന്തപുരം: ഫസ്റ്റ്ബെല്ലില്‍ ഇനി ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയില്‍ പ്രത്യേക ക്ലാസുകളും ലഭ്യമാകും. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടേയും റിവിഷന്‍ പത്തു മണിക്കൂറിനുള്ളില്‍ കേള്‍ക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കാഴ്ചപരിമിതര്‍ക്കും ശ്രവണ പരിമിതര്‍ക്കും പ്രത്യേകം ഡിജിറ്റല്‍ ക്ലാസുകള്‍ കൈറ്റ് സജ്ജമാക്കി.

പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ പത്ത് മണിക്കൂര്‍ കൊണ്ട് കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഓഡിയോ ബുക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. firstbell.kite.kerala.gov.in പോര്‍ട്ടലിലാണ് ഇവ ലഭ്യമാകുക. കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിലും കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്.

എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ കുട്ടികള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാനും‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ശ്രവണ പരിമിതരായ കുട്ടികള്‍ക്ക് കാണാനായി ആംഗ്യഭാഷയില്‍ തയ്യാറാക്കിയ പ്രത്യേക ക്ലാസുകളും കൈറ്റ് തയ്യാറാക്കിക്കഴിഞ്ഞു. നിലവില്‍ കേള്‍വി പരിമിതരായ കുട്ടികള്‍ പരീക്ഷയെഴുതുന്ന 29 സ്കൂളുകളിലെ 280-ഓളം കുട്ടികള്‍ക്ക് അവരുടെ അധ്യാപകരുടെ പ്രത്യേക ക്ലാസുകളാണ് സ്കൂളുകളില്‍ നല്‍കിവരുന്നത്. എന്നാല്‍ റിവിഷന്‍ ക്ലുാസുകള്‍ ഇവര്‍ക്ക് ഇനി മുതല്‍ പൊതുവായി കാണാനാകും.

കാഴ്ചപരിമിതര്‍ക്ക് ഓര്‍ക്കസ്ക്രീന്‍ റീഡിംഗ് സോഫ്‍റ്റ്‍വെയര്‍ മുഖേന കൈറ്റ് പ്രത്യേക ക്ളാസുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.കെയുടെ വൈറ്റ്ബോര്‍ഡ് പദ്ധതിയും നിലവിലുണ്ട്. ഇപ്രകാരം പ്രത്യേക സംവിധാനങ്ങള്‍ കൂടി ഒരുക്കിയതോടെ രാജ്യത്ത് സമാനതകളില്ലാത്തവിധം ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കലിന്‍റെ പുതുമാതൃകകൂടിയാണ് ഫസ്റ്റ്ബെല്ല് സൃഷ്ടിക്കുന്നത്.

Related Articles

Back to top button