IndiaInternationalLatest

സ്വയം ചികിത്സ ; യുവാവ് അത്യാസന്ന നിലയില്‍

“Manju”

നെബ്രാസ്ക,യു.എസ് : ഡിപ്രഷനും ഉത്കണ്ഠയും മാറാന്‍ മാജിക് മഷ്റൂം ഉപയോഗിച്ച്‌ സ്വയം ചികിത്സ നടത്തിയ യുവാവ് അത്യാസന്ന നിലയില്‍. യുഎസിലെ നെബ്രാസ്കയിലുള്ള യുവാവാണ് സ്വയം ചികിത്സ നടത്തി ആന്തരകാവയവങ്ങളടക്കം പ്രവര്‍ത്തനരഹിതമായി ഗുരുതരാവസ്ഥയിലായത്.

ബൈപ്പോളാര്‍ ഡിസോര്‍ഡറിന് ചികിത്സയിലായിരുന്ന യുവാവ് ഏറെ നാളായി മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും കാരണമായി. ബൈപ്പോളാറിന് ചികിത്സയിലായിരുന്ന യുവാവ് മരുന്നുകളുടെ ഉപയോഗം കുറച്ച്‌ അടങ്ങിയിരിക്കുന്ന സൈലോസിബിന്‍ ഡിപ്രഷന്‍ രോഗികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ വായിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ സ്വയം ചികിത്സ നടത്തുകയായിരുന്നു.

മാജിക് മഷ്റൂം ഇട്ട് തിളപ്പിച്ച വെള്ളം സിറിഞ്ചിലാക്കി കുത്തിവെക്കുകയായിരുന്നു. മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന സൈലോസിബിന്‍ ഡിപ്രഷന്‍ ചികിത്സയ്ക്ക് ഉപയോഗിക്കുമെങ്കിലും ശരീരത്തില്‍ കുത്തിവെക്കരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

കുത്തിവെപ്പ് നടത്തി ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവാവിന് കടുത്ത ക്ഷീണം അനുഭവപ്പെടുകയും രക്തം ശര്‍ദിക്കാനും തുടങ്ങിയതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വയറിളക്കവും മഞ്ഞപ്പിത്തവും ബാധിച്ച നിലയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മാജിക് മഷ്റൂം ചികിത്സയാണ് വിനയായതെന്ന് മനസ്സിലായത്. പരിശോധനയില്‍ മഷ്റൂമിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ കരളിന്റേയും കിഡ്നിയുടേയും പ്രവര്‍ത്തനം തകരാറിലായി. ശരീരത്തിലെ മറ്റ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകര്‍ന്നു.

ശ്വാസ തടസ്സം അനുഭവിച്ചതിനെ തുടര്‍ന്ന് യുവാവിനെ വെന്റിലേറ്ററില്‍ പ്രേവശിപ്പിച്ചു. കൂടാതെ, രക്തത്തില്‍ നിന്നും വിഷവസ്തു നീക്കം ചെയ്യുകയും ചെയ്തു. ഇരുപത്തിരണ്ട് ദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞത്.

Related Articles

Back to top button