LatestThiruvananthapuram

സബര്‍മതി ക്ലിനിക്ക് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു

“Manju”

 

കോലിയക്കോട് ; കോലിയക്കോട് ജംഗ്ഷനു സമീപം പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ആയുര്‍വേദ ആശുപത്രി സബർമതി ക്ലിനിക്കിന്റെ ഉത്ഘാടനം രാവിലെ 11.00 മണിക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിച്ചു. ഋഷിപാരമ്പര്യത്തില്‍ അധിഷ്ഠിതമായി ഭാരതീയ വൈദ്യശാസ്ത്രം കെട്ടിപ്പെടുത്ത ആയുർവ്വേദത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അതിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ളവരിലേക്ക് എത്തിക്കുന്നതിന് സബര്‍മതി ക്ലിനിക്കിന് കഴിയട്ടെ എന്നും, ജനങ്ങളുടെ സ്വന്തം ആരോഗ്യ നികേതൻ ആയി ഇത് മാറട്ടെ എന്നും ആശംസിക്കുന്നതായി ഉദ്ഘാടന സന്ദേശത്തില്‍ സ്വാമി പറഞ്ഞു. ചടങ്ങില്‍ പൂന്തറ റ്റി.മണികണ്ഠന്‍, വാര്‍ഡ് മെംബര്‍മാരായ കോലിയക്കോട് മഹേന്ദ്രന്‍, ബിജു കൃഷ്ണന്‍, ഹോസ്പിറ്റല്‍ പ്രൊപ്രൈറ്റര്‍ ഡോ.മാനസ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button