KeralaLatest

ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ കണ്ടെത്തിയത് ജനിതകമാറ്റം വന്ന വൈറസ്

“Manju”

തിരുവനന്തപുരം : ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ കോവിഡ് പടര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. സംഭവം സംബന്ധിച്ച്‌ കലക്ടര്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ജീവനക്കാര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ജീവനക്കാരുടെ രക്തപരിശോധന ശനിയാഴ്ച നടക്കും.

ജനിതകമാറ്റം വന്ന കൊറോണ വൈറസാണ് ജീവനക്കാരില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ പതിമൂന്ന് പേര്‍ക്കാണ് ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ കോവിഡ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനയില്‍ കൂടുതലാളുകള്‍ക്ക് കോവിഡ് കണ്ടെത്തിയാല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം അടച്ചിടേണ്ടി വരും.

ചട്ടപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും ഇവര്‍ കേരളത്തിലെത്തിയ ശേഷം പാലിക്കാതിരുന്നതാണ് പ്രധാന കാരണമായി കരുതുന്നത്. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇവരില്‍ പലരും കേരളത്തില്‍ എത്തിയതെന്നുമറിയുന്നു. തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ അധികൃതര്‍ വന്‍ വിഴ്ചയാണ് ഇക്കാര്യത്തില്‍ വരുത്തിയത്. ജീവനക്കാരെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ക്വാറന്റൈനിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്നത് രോഗം പകരാനുള്ള മുഖ്യകാരണമായി.

തത്സമയ സംപ്രേഷണവുമായി ബന്ധപ്പെട്ട് 23 പേര്‍ക്ക് ദിവസങ്ങളോളം ഇവര്‍ പരിശീലനം നല്‍കി. പരിശീലനത്തില്‍ പങ്കെടുത്ത 13 പേര്‍ക്കും കോവിഡ് കണ്ടെത്തിയത്. സാധാരണഗതിയിലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇവര്‍ക്കുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോള്‍ സംശയത്തിനിടയാക്കിയിരിക്കുന്നത്.

Related Articles

Back to top button