IndiaLatest

ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ദ്രുത പ്രതികരണ ഉപരിതല എയര്‍ മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. വര്‍ഷങ്ങളായി നടത്തിവരുന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഡി.ആര്‍.ഡി.ഒ സംഘം ഇത് വിജയകരമാക്കിയത്. കരസേനയും വ്യോമസേനയും ഇതിന്റെ രണ്ടാം ഘട്ട പരീക്ഷണം നടത്തും.

ചണ്ഡിപൂരിലെ ഐ.ടി.ആറില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.40 ഓടെയാണ് അത്യാധുനിക മിസൈല്‍ പരീക്ഷിച്ചത്. ഇത് വിജയകരമായെന്നും അധികൃതര്‍ പറഞ്ഞു. 15 കിലോമീറ്റര്‍ ഉയരത്തില്‍ വ്യോമാക്രമണം നടത്താന്‍ സാധിക്കുന്ന എയര്‍ മിസൈലുകള്‍ ഒരു മൊബൈല്‍ ടു-വെഹിക്കിള്‍ സിസ്റ്റത്തില്‍ നിന്നാണ് വിക്ഷേപിക്കുന്നത്; ഇത് മിസൈല്‍ വഹിക്കുന്നതിനും റഡാര്‍ ലക്ഷ്യം നേടുന്നതിനും സഹായിക്കും.

Related Articles

Back to top button