InternationalLatest

അവധിക്കായി സ്കൂളുകള്‍ അടച്ചു

“Manju”

അല്‍ ഐന്‍: ശൈത്യകാല അവധിക്കായി യു.എ.ഇയിലെ സ്കൂളുകള്‍ അടച്ചു. ഷാര്‍ജയില്‍ വ്യാഴാഴ്ചയും മറ്റ് എമിറേറ്റുകളില്‍ വെള്ളിയാഴ്ചയുമാണ് സ്കൂള്‍ അടച്ചത്.ഇതോടെ, രക്ഷിതാക്കളും കുട്ടികളും നാട്ടിലേക്ക് പറന്നുതുടങ്ങി. മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ജനുവരി രണ്ടിനാണ് സ്കൂളുകള്‍ തുറക്കുക. ഏഷ്യന്‍ സ്കൂളുകളിലെ രണ്ടാംപാദമാണ് അവസാനിച്ചത്.ക്രിസ്മസും ന്യൂ ഇയറും വരാനിരിക്കുന്നതിനാല്‍ നിരവധി കുട്ടികളും മാതാപിതാക്കളും കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാല്‍, കനത്ത നിരക്കാണ് നാട്ടിലേക്ക് ഈ ദിനങ്ങളില്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

 

Related Articles

Back to top button