KeralaLatest

ഡോ.ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപോലീത്ത മലങ്കര മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായി

“Manju”

ശ്രീജ.എസ്

ഡോ.ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത മലങ്കര മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായി. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത് . മാര്‍ത്തോമ സഭയുടെ 22 മത്തെ പരമാധ്യക്ഷനായിട്ടാണ് ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റത്. തിരുവല്ല പുലാത്തീന്‍ ചര്‍ച്ചില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി.

കാലം ചെയ്ത ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ പിന്‍ഗാമിയായാണ് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്. സ്ഥാനാരോഹണത്തിന് ശേഷമുള്ള അനുമോദന സമ്മേളനത്തില്‍ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്‍മാരടക്കമുള്ളവര്‍ പങ്കെടുത്തു.

Related Articles

Back to top button