KeralaLatest

അഡ്വ. പ്രേം ഹരിദാസ് അഖിലേന്ത്യ ബാർ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി

“Manju”

പോത്തൻകോട്: അഭിഭാഷകർക്കായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യ ബാർ പരീക്ഷയിൽ അഡ്വ. പ്രേം ഹരിദാസ് ഉന്നത വിജയം കരസ്ഥമാക്കി . ഇന്ത്യയിലെ ഏത് കോടതികളിലും (ഹൈക്കോടതികൾ മുതൽ സുപ്രീം കോടതി വരെ) പ്രാക്ടീസ് ചെയ്യുന്നതിനും സ്വതന്ത്രമായി കേസുകൾ വാദിക്കുന്നതിനും ഉള്ള യോഗ്യതയാണ് ഈ വിജയത്തിലൂടെ കരസ്ഥമാക്കിയത്.

അഭിഭാഷകരുടെ അടിസ്ഥാന തലത്തിലുള്ള അറിവും വിശകലന വൈദഗ്ധ്യവും വിലയിരുത്തുന്നതിനു പുറമേ നിയമപരിശീലനത്തിൽ പ്രവേശിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡം സ്ഥാപിക്കുന്നതിനുമാണ് പരീക്ഷ നടത്തുന്നത്. അഖിലേന്ത്യാ ബാർ പരീക്ഷ പാസായ അഭിഭാഷകർക്കു ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രാക്ടീസ് സർട്ടിഫിക്കറ്റ് നൽകും.  ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ ജ്യോതിപുരത്ത് താമസിക്കുന്നു.

Related Articles

Back to top button