IndiaInternationalLatest

വാനുവാട്ടിലും കൊറോണ എത്തി

“Manju”

സിന്ധുമോൾ. ആർ

പസഫിക് ദ്വീപ്, വാനുവാട്ട് : കൊറോണ കേസുകള്‍ സ്ഥിരീകരിക്കാത്ത ഒന്‍പത് രാജ്യങ്ങള്‍ മാത്രമേ ഭൂമിയിലുള്ളൂ എന്നാണ് ടൈം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഉത്തരകൊറിയയെയും തുര്‍ക്ക്‌മെനിസ്ഥാനെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ പട്ടിക ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമല്ല.

കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമാകാന്‍ പോകുമ്പോള്‍ ഇതുവരെ രോഗം പിടിപെടാതെ സുരക്ഷിതമായി നിന്ന രാജ്യങ്ങളിലേക്കും പടരുന്നു. കഴിഞ്ഞ ബുധനാഴ്ച പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടിലും ആദ്യ കൊറോണ കേസ് കണ്ടെത്തി. ഇതിനുപുറമെ, മാര്‍ഷല്‍ ദ്വീപ്, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ പോസിറ്റീവ് ക്രൂ അംഗങ്ങള്‍ക്കൊപ്പം ഒരു കപ്പലില്‍ യാത്ര ചെയ്ത സമോവ ദ്വീപ് നിവാസിയായ ഒരാളെ ക്വാറന്റൈനിലാക്കി.

പകര്‍ച്ചവ്യാധി തുടങ്ങിയ ശേഷം പസഫിക് സമുദ്രത്തിലെ വിവിധ ദ്വീപു രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രാജ്യങ്ങളും കൊറോണയുടെ പിടിയിലാണ്. യു.എസില്‍ നിന്ന് മടങ്ങിയെത്തിയ 23 കാരനായ യുവാവ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി വാനുവാട്ടു ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Articles

Back to top button