India

ഡൽഹിയിൽ കനത്ത മഴ

“Manju”

ഡൽഹിയിൽ കനത്ത മഴ. ദീപാവലി ആഘോഷങ്ങളെ തുടർന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്തിന് അനുഗ്രഹമായാണ് പേമാരി പെയ്തിറങ്ങിയത്. ഡൽഹിയിലെ വായുവിൻ്റെ നിലവാരം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചെറിയ തോതിൽ മഴ പെയ്തു.

വായു ഗുണനിലവാര സൂചികയിൽ (എ.ക്യു.ഐ) ശനിയാഴ്ച 414 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് 414ൽ എത്തിയത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പിഎം(പാർട്ടിക്കുലേറ്റ് മാറ്റർ) 2.5 മലിനീകരണതോത് 400 കടന്നിരുന്നു. ചില മേഖലകളിൽ 500 ന് അടുത്തും എത്തി. വായു മലിനീകരണത്തെ തുടർന്ന് കാഴ്ച മറയുന്നതും ആരോഗ്യ പ്രശ്‌നങ്ങളും ഉയരാൻ കാരണമായിട്ടുണ്ട്.

Related Articles

Check Also
Close
  • ……
Back to top button