
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു. അന്‍പതിയഞ്ചുകാരനായ പ്രദീപ് രഘുവന്‍ഷിയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഫിറ്റനസ് സെന്ററില്‍ കുഴഞ്ഞുവീണത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ജിമ്മിലെത്തിയ പ്രസാദ് പത്ത് മിനിറ്റ് നെരത്തെ വാം അപ്പ് ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ പ്രസാദ് വാം അപ്പ് ചെയ്യുന്നതും, ജാക്കറ്റ് അഴച്ചുമാറ്റുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുന്നത് കാണാം. ഉടന്‍ തന്നെ പ്രസാദ് രഘുവന്‍ഷിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പെഴേക്കും മരണം സംഭവിച്ചിരുന്നു.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദ്രോഗത്തെ തുടര്‍ന്ന് സ്‌റ്റെന്റ് ഘടിപ്പിക്കപ്പെട്ട വ്യക്തിയാണ് പ്രസാദ്. എന്നാല്‍ പ്രസാദിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, ആരോഗ്യം സംരക്ഷിക്കുന്ന വ്യക്തിയായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു.
പ്രസാദിനോട് വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുമ്പോള്‍ കുറഞ്ഞ ഭാരം മാത്രമേ ഉയര്‍ത്താവൂ എന്ന് ഉപദേശിച്ചിരുന്നതായി കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍ ഭരണി അറിയിച്ചു. ഹൃദ്രോഗമുള്ളവര്‍ അമിതഭാരം ഉയര്‍ത്തുകയോ, അമിതമായി വ്യായാമം ചെയ്യുകയോ ശ്വാസം പിടിച്ചുവയ്ക്കുകയോ ചെയ്യരുതെന്ന് ഡോ.അനില്‍ ഓര്‍മിപ്പിച്ചു.