IndiaLatest

ഐ പി എല്‍; ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

“Manju”

ശ്രീജ.എസ്

ഐ.പി.എല്ലില്‍ ഇന്ന് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. എം എസ് ധോണി നയിക്കുന്ന സിഎസ്‌കെ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടിരുന്നു. ശ്രയസ് അയ്യരുടെ കീഴിലെത്തുന്ന ഡല്‍ഹിയാവട്ടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ മറികടന്നാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെ പഞ്ചാബ് കിംഗ്സ് ഇലവനെ കീഴടക്കിയിരുക്കന്നവരാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. പരിശീലനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട അമ്പാട്ടി റായുഡു ഇന്ന് കളിക്കാനിടയില്ല. കാല്‍മുട്ടിന് പരിക്കേറ്റ് ഡ്വെയ്ന്‍ ബ്രാവോയും ടീമിലുണ്ടാവില്ല. എന്നാല്‍ ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ടായേക്കും. ലുങ്കി എന്‍ഗിടിക്ക് പകരം സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമിലെത്തും.

Related Articles

Back to top button