Thiruvananthapuram

ഒരുമിച്ചു പൊരുതാൻ അമ്മായിയമ്മയും മരുമകളും

“Manju”

നെടുമങ്ങാട്• അമ്മായിയമ്മയും മരുമകളും തിരഞ്ഞെടുപ്പിൽ ഒരുമിച്ചു പൊരുതുന്നു. നെടുമങ്ങാട് നഗരസഭയിൽ പതിനാറാംകല്ല് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ചുള്ളിമാനൂർ ഐഎസ്ആർഒ ജംക്‌ഷൻ തിരുവാതിരയിൽ എൻ.ഗീതാദേവിയാണ് അമ്മായിയമ്മ. മകൻ എസ്.ജി.അനുരാഗിന്റെ ഭാര്യയാണ് ഉഴമലയ്ക്കൽ പഞ്ചായത്ത് പരുത്തിക്കുഴി വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വി.കൃഷ്ണേന്ദു. ഗീതാദേവിയുടേത് രണ്ടാം അങ്കവും, കൃഷ്ണേന്ദുവിന്റേത് കന്നി അങ്കവുമാണ്. 2010ൽ പതിനാറാംകല്ല് വാർഡിൽ നിന്ന് ഗീതാദേവി യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചിരുന്നു.

Related Articles

Back to top button