Thiruvananthapuram

ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചു :  പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

“Manju”

തിരുവനന്തപുരം ; കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഒഡീഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്.

ഇന്നലെ വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഒരു കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പോലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Related Articles

Back to top button