LatestThiruvananthapuram

‘ഫ്ലഡ് ടൂറിസം’ അനുവദിക്കില്ല ;റവന്യൂ മന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റിന്റെ വേഗത കൂടിയെന്ന മുന്നറിയിപ്പ് ഗൗരവതരമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. 8 ജില്ലകളില്‍ റെഡ് അലര്‍ട്ടും 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ സാഹചര്യം നിരീക്ഷിക്കുന്നത്. ചാലക്കുടി പുഴയിലെ നീരൊഴുക്ക് ഗൗരവമുള്ളതാണ്. പുഴയുടെ തീരത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കും. 2018ന് സമാനമായ രീതിയിലുള്ള ഒഴിപ്പിക്കല്‍ ചാലക്കുടി പുഴയുടെ തീരത്തുണ്ടാകും. ആളുകള്‍ മാറാന്‍ കാത്തിരിക്കാതെ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നി‍ര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

മലയോര മേഖലകളില്‍ ഒരേ സ്ഥലത്തു തന്നെ മഴ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യമാണ്. മലയോരയാത്രകള്‍ നടത്തരുത്. ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റണം എന്നും മന്ത്രി നിര്‍ദേശിച്ചു. കൂട്ടത്തോടെ കാഴ്ചകള്‍ കാണാന്‍ പോകരുത്. ‘ഫ്ലഡ് ടൂറിസം’ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. എന്‍ഡിആര്‍എഫിന്റെ സംഘങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഒരു സംഘത്തെ കൂടി ആവശ്യപ്പെട്ടതായും കെ.രാജന്‍ പറഞ്ഞു. മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലില്‍ പോകരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button