India

ലോക സിനിമയ്ക്ക് കനത്ത നഷ്ടം : മോഹൻലാൽ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : നടന്‍ മോഹന്‍ലാല്‍ ബംഗാളി ചലച്ചിത്ര പ്രതിഭ സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു . ‘ലോക സിനിമയ്ക്ക് മഹത്തായ നഷ്ടം. പ്രണാമം’ . സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന സൗമിത്ര ഇന്നലെയാണ് കൊല്‍ക്കത്തയിലെ ബെല്‍ വ്യൂ ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. കോവിഡ് ബാധ മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സൗമിത്ര ചാറ്റര്‍ജി, അഞ്ച് പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു.

പത്മഭൂഷണും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരം ലഭിച്ചു.

Related Articles

Back to top button