IndiaLatest

പറക്കും തളികകളുടെ കൂട്ടം, വീഡിയോ പകര്‍ത്തി പൈലറ്റുമാര്‍

“Manju”

അന്യഗ്രഹ ജീവികള്‍ പറക്കും തളികകളില്‍ ഭൂമിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നത് ശാസ്ത്ര ലോകത്തിന് ഇനിയും തെളിയിക്കാനാവാത്ത സമസ്യയാണ്.
എന്നാല്‍ ഇതു കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളിക്കളയാനും കഴിയുന്നില്ല, കാരണം വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള തെളിവുകള്‍ അത്ര ശക്തമാണ്. ഇപ്പോഴിതാ ഒരു കൂട്ടം പറക്കുന്ന അജ്ഞാത വസ്തുക്കളുടെ വീഡിയോ വൈറലായിരിക്കുകയാണ്. പസഫിക് സമുദ്രത്തിന് മുകളിലൂടെ പറന്ന വിമാനത്തിലെ പൈലറ്റുമാരാണ് അവര്‍ക്ക് തൊട്ടടുത്തായി ഒരു കൂട്ടം അജ്ഞാത വസ്തുക്കള്‍ പറക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. യുദ്ധവിമാനങ്ങള്‍ പ്രദര്‍ശനങ്ങളില്‍ അണിനിരന്ന് അഭ്യാസങ്ങള്‍ നടത്തുന്നതിന് മുന്‍പ് ഒരു പാറ്റേണില്‍ സഞ്ചരിക്കുന്നതിന് തുല്യമായിരുന്നു ഈ കാഴ്ച. കറങ്ങുന്ന ലൈറ്റുകള്‍ ഇവയില്‍ ഘടിപ്പിച്ചിരുന്നു. ഇതോടെ അജ്ഞാത വസ്തുക്കളുടെ വീഡിയോ പൈലറ്റുമാര്‍ പകര്‍ത്തുകയായിരുന്നു.


റിപ്പോര്‍ട്ടുകള്‍ പ്രകാരം 39,000 അടി ഉയരത്തില്‍ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചലിക്കുന്ന വെളിച്ചം കണ്ട് പലരും അമ്ബരന്നപ്പോള്‍, മറ്റുള്ളവര്‍ അത് ഒരു യുദ്ധവിമാനത്തില്‍ നിന്നും പുറപ്പെടുവിച്ച ആന്റി മിസൈല്‍ ജ്വാലകളാണെന്ന് അവകാശപ്പെടുന്നു. വീഡിയോ പകര്‍ത്തിയ പസഫിക്കിന്റെ ഈ ഭാഗം എണ്ണ, വാതക പാടങ്ങള്‍ അടങ്ങിയ തന്ത്രപ്രധാനമായ ഒരു സ്ഥലമാണ്. കഴിഞ്ഞ മേയ് മാസത്തിലും യുഎസ് നാവികസേനയുടെ കപ്പലിന് സമീപത്ത് കൂടി ഒരു യുഎഫ്‌ഒ വേഗതയില്‍ പറക്കുന്നതായി കണ്ടെത്തിയിരുന്നു.

Related Articles

Back to top button