KeralaLatestThiruvananthapuram

പോത്തൻകോട് കരാട്ടെ ക്ലബ്ബിന് പുതിയ ആസ്ഥാന മന്ദിരം

“Manju”

പോത്തൻകോട്: കഴിഞ്ഞ 33 വർഷമായി പോത്തൻകോട് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പോത്തൻകോട് കരാട്ടെ ക്ലബ്ബിന് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ സാന്നിധ്യത്തിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്യുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയിൽ വി കെ പ്രശാന്ത് എംഎൽഎ, എക്സൈസ് വിജിലൻസ് എസ് പി മുഹമ്മദ് ഷാഫി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ, വൈസ് പ്രസിഡണ്ട് ഷീനാ മധു മെമ്പർമാരായ എം ബാലമുരളി, എസ് വി സജിത്, വി ബിന്ദു, പോത്തൻകോട് പ്രസ് ക്ലബ് പ്രസിഡണ്ട് ബി എസ് ഇന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു. ഇതിനോടകം ഒട്ടേറെ വിദ്യാർത്ഥികളെ ദേശീയ-സംസ്ഥാന -ജില്ല കരാത്തെ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തിക്കുവാൻ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

Related Articles

Back to top button