IndiaLatest

ബൊമ്മന്റെയും ബെല്ലിയുടേയും കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

“Manju”

ഓസ്കാര്‍ നേടിയ മികച്ച ഡോക്യുമെന്ററി എലിഫന്റ് വിസ്പറേഴ്സിലൂടെ ശ്രദ്ധേയരായ പാപ്പാന്‍ ദമ്പതികള്‍ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാന രാത്രി ഒരു മണിയോടെയാണ് ചരിഞ്ഞത്. വയറിളക്കമാണ് മരണകാരണമെന്നാണ് വിവരം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് കുട്ടിക്കൊമ്പന് വയറിളക്കമുണ്ടായത്.

അമ്മയുടെ പാലിന് പകരം കൊടുക്കുന്ന കൃത്രിമപാല്‍ ദഹിക്കാതെ പ്രതിപ്രവര്‍ത്തനം നടത്തിയത് മൂലം നിര്‍ജലീകരണം സംഭവിക്കുകയായിരുന്നുവെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. ശ്വാസകോശത്തില്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും മൃഗഡോക്ടര്‍മാര്‍ കണ്ടെത്തി.
മാര്‍ച്ച്‌ 16-ന് ധര്‍മപുരി ജില്ലയില്‍ കിണറ്റില്‍ വീണ കുട്ടിക്കൊമ്പനെ രക്ഷിച്ച്‌ മുതുമലയില്‍ എത്തിച്ച്‌ ആനയുടെ സംരക്ഷണം ബൊമ്മനേയും ബെല്ലിയേയും ഏല്‍പ്പിക്കുകയായിരുന്നു. ബൊമ്മനുമായും ബെല്ലിയുമായും കുട്ടിക്കൊമ്പന്‍ നല്ല ഇണക്കത്തിലായിരുന്നു.

Related Articles

Back to top button