LatestThiruvananthapuram

ബിഎസ്‌സി നഴ്സിങ് പ്രവേശന പരീക്ഷ വേണ്ടെന്ന് ആരോഗ്യ വകുപ്പ്

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശം ഈ വർഷം നടപ്പാക്കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എൻട്രൻസ് നടത്തുമ്പോഴാണു കേരളം വിട്ടുനിൽക്കുന്നത്. പ്രവേശന പരീക്ഷ നടത്തിയാൽ പൂർണമായും മെറിറ്റും സംവരണവും ഉറപ്പാക്കാമായിരുന്നു.

സംസ്ഥാനത്ത് 130 നഴ്സിങ് കോളജുകൾ ഉള്ളതിൽ 7 എണ്ണമാണു സർക്കാർ മേഖലയിലുള്ളത്. സർക്കാർ സ്ഥാപനമായ സിമെറ്റി (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി)നു കീഴിൽ സ്വാശ്രയ രീതിയിൽ പ്രവർത്തിക്കുന്ന 7 കോളജുകളുണ്ട്. സ്വകാര്യ സ്വാശ്രയ കോളജുകളുടെ അസോസിയേഷനിൽ 52 സ്ഥാപനങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ അസോസിയേഷനിൽ 32 കോളജുകളും ഉണ്ട്. ശേഷിക്കുന്നവ ഒരു സംഘടനയിലും ഭാഗമായിട്ടില്ല.

നിലവിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണു സ്വാശ്രയ കോളജുകളിലെ 50% സീറ്റുകളിലേക്കു പ്രവേശനം നടത്തുന്നത്. ശേഷിക്കുന്ന 50% സീറ്റിൽ മാനേജ്മെന്റുകൾ സ്വന്തം നിലയിൽ പ്രവേശനം നടത്തും. സർക്കാർ സമിതിയാണ് ഫീസ് നിർണയിക്കുന്നത്. സംസ്ഥാനത്ത് മൊത്തം ഏഴായിരത്തിലധികം സീറ്റുകളാണ് ബിഎസ്‍സി നഴ്സിങ്ങിന് ഉള്ളത്.

Related Articles

Back to top button