IndiaLatest

ശാന്തിഗിരി ആശ്രമം സര്‍ജ്ജാപ്പുർ ബ്രാഞ്ച്; രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

“Manju”

 

ബംഗലുരു : ശാന്തിഗിരി സര്‍ജ്ജാപ്പുര ഉപാശ്രമത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നാളെ (സെപ്തംബര്‍ 9 വെള്ളിയാഴ്ച ) തുടക്കമാകും. നിര്‍മ്മാണപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങുകള്‍ക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നേതൃത്വം നല്‍കും.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2015ല്‍ ആരംഭിച്ചെങ്കിലും കോവിഡ് മഹാമാരിയുടെ കടന്നുവരവോടെ ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിന് കാലതാമസമുണ്ടായി. അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണയാണ് ആശ്രമത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ബംഗലൂരുവിന്റെ തെക്ക്-കിഴക്കന്‍ ഭാഗത്ത് സര്‍ജ്ജാപ്പുരയില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് ആശ്രമത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. മുപ്പതിനായിരം സ്ക്വയര്‍ ഫീറ്റിലധികം വിസ്തൃതിയുള്ള കെട്ടിടത്തില്‍ രണ്ട് നിലകളുണ്ടാകും. ഒന്നാംനിലയില്‍ പ്രാര്‍ത്ഥനാലയവും താഴത്തെ നിലയില്‍ ദര്‍ശന മന്ദിരം, ഗുരുവിന്റെ ജീവചരിത്രമ്യൂസിയം, ആഡിറ്റോറിയം എന്നിവയും ഉണ്ടാകും. വിരിഞ്ഞ താമരയുടെ താഴത്തെ ഇതളുകള്‍ പോലെയാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന. ആശ്രമത്തിലെ പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് വിഭാഗമാണ് കണ്‍സെപ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2025ല്‍ പൊതുജനങ്ങള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കുന്നരീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആശ്രമം ഇന്‍-ചാര്‍ജ് സ്വാമി മനുചിത്ത് ജ്ഞാന തപസ്വി അറിയിച്ചു.

 

Related Articles

Back to top button