Thiruvananthapuram

സ്ഥാനാർഥി അയൽക്കാരന്റെ വസ്തു കൈയ്യേറിയതായി പരാതി.

“Manju”

വർക്കല : കോടതിയുടെ സ്റ്റേ ഓർഡർ നിലനിൽക്കുമ്പോൾ തന്നെ വെന്നികോടുള്ള
കൂലി തൊഴിലാളി ആയ രവീന്ദ്രന്റെ രണ്ടു സെന്റോളം വസ്തു അയൽക്കാർ ചേർന്ന് വെട്ടിപ്പിടിച്ചത്. സ്ഥാനാർഥി ആയി മത്സരിക്കുന്ന വനിതയാണ് ഇതിനു പിന്നിൽ എന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി ഈ കുടുംബത്തെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും പോലീസിലും, കോടതിയിലും ഇത് സംബന്ധിച്ച് കേസുകൾ നിലനിൽക്കുന്നതായും അവർ പറഞ്ഞു. നീതി ഉറപ്പാക്കേണ്ടവർ തന്നെ നിയമലംഘനം നടത്തുന്നു. നീതിക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം.

Related Articles

Back to top button