KeralaLatestThiruvananthapuram

ജില്ലാ ക്ഷീരസംഗമം 23,24 തീയതികളില്‍

“Manju”

പോത്തൻകോട്: ജില്ലാ ക്ഷീരസംഗമം 23,24 തീയതികളിൽ തോന്നയ്ക്കൽ വേങ്ങോട് ക്ഷീര സംഘത്തിൽ നടക്കും. ബുധനാഴ്ച 9.15-ന് എക്സിബിഷൻ, കന്നുകാലി പ്രദർശനം, 10-ന് ക്ഷീര കർഷക സെമിനാർ, 11.30 ന് ക്ഷീര കർഷക സംഗമം മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ്. എം.പി. മുഖ്യപ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തും. വ്യാഴാഴ്ച രാവിലെ 9-ന് ക്ഷീരസംഘം ജീവനക്കാരുടെ ശില്പശാല എ.ഷിഹാബുദ്ദീന്റെ അധ്യക്ഷതയിൽ വി.എസ്. പത്മകുമാർ ഉദ്ഘാടനം ചെയ്യും.

10.30-ന് ക്ഷീരസംഗമം സമാപന സമ്മേളനം വി.ശശി എം.എൽ.എ.യുടെ അധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി. മുഖ്യപ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നതെന്ന് തോന്നയ്ക്കൽ – വേങ്ങോട് ക്ഷീരസംഘം പ്രസിഡന്റ് ആർ.ജയൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയകുമാർ, കഴക്കൂട്ടം ക്ഷീര വികസന ഓഫീസർ എസ്. ഷാനിബ, ക്ഷീരസംഘം സെക്രട്ടറി എം. റഹിം, എസ്.മുരളീകൃഷ്ണൻ എന്നിവർ അറിയിച്ചു.

Related Articles

Back to top button