IndiaLatest

കോവാക്‌സിന്‍ കൊവിഡ് തടയുന്നതില്‍ 78 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്

“Manju”

ന്യൂഡല്‍ഹി: കോവാക്സിന്‍ കൊവിഡ് തടയുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പഠനത്തില്‍ കണ്ടെത്തി. കൊവിഡിനെതിരെ വാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണ്. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന്‍ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.

ഭാരത് ബയോടെക് ഐസിഎംആര്‍ സഹകരണത്തിലാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ലക്ഷണങ്ങള്‍ക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനവുമാണ് കോവാക്സിന് ഫലപ്രാപ്തിയെന്നും പരീക്ഷണത്തില്‍ കണ്ടെത്തി. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍.2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.

Related Articles

Back to top button