IndiaLatest

മെഡിക്കല്‍ വിദ്യാര്‍ഥികളുള്‍പ്പടെ 69 പേര്‍ക്ക് കൊവിഡ്

“Manju”

ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 20 ബിരുദ വിദ്യാര്‍ഥികള്‍, 10 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ഒരു അസോസിയേറ്റ് പ്രഫസര്‍, മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, 35 ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ പരിശോധന നടത്തിവരികയായിരുന്നു. അതില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും സ്റ്റാഫും ഉള്‍പ്പെടെ 69 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായി- ഉസ്മാനിയ ആശുപത്രി സൂപ്രണ്ട് ഡോ.ബി നാഗേന്ദര്‍ എഎന്‍ഐയോട് പറഞ്ഞു. ഇവരില്‍ പലര്‍ക്കും നേരിയ ലക്ഷണങ്ങളുണ്ട്. കൂടാതെ ഹോം ഐസൊലേഷനിലാണ്.

Related Articles

Check Also
Close
Back to top button