KeralaLatest

ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

“Manju”

കൊച്ചി• പാലാരിവട്ടം പാലം അഴിമതി കേസിൽ അപ്രതീക്ഷിത നീക്കവുമായി വിജിലൻസ്. കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം എത്തി. ഇബ്രാഹിം കുഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നില്ല, ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഭാര്യ വിജിലൻസിനെ അറിയിച്ചത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടാണ് വിജിലൻസ് സംഘം വീട്ടിലെത്തിയതെന്നാണ് സൂചന. ഇപ്പോഴും സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ തുടരുകയാണ്. തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്.

വനിതാ പൊലീസ് സംഘവും വീട്ടിലെത്തി. വീട്ടില്‍ ഭാര്യമാത്രമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വനിതാ പൊലീസിനെ വിജിലന്‍സ് സംഘം വിളിച്ചു വരുത്തിയത്. ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നു പറഞ്ഞതു വിശ്വസിക്കാതെ വീടു പരിശോധിക്കാനാണ് വനിതാ പൊലീസിനെ എത്തിച്ചത്.

Related Articles

Back to top button