InternationalLatest

അങ്കം തുടങ്ങി; ‘ടോം ആൻഡ് ജെറി’ ട്രെയിലർ

“Manju”

ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും വെള്ളിത്തിരയിലേയ്ക്ക്. ലൈവ് ആക്‌ഷന്‍–അനിമേഷന്‍ രൂപത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ നിർമാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‍സ് പിക്ചേഴ്സ് പുറത്തുവിട്ടു. ന്യൂയോര്‍ക്ക് നഗരത്തിലെ ആഡംബര ഹോട്ടലാണ് ടോം-ജെറി യുദ്ധത്തിന് ഇത്തവണ പശ്ചാത്തലമാകുന്നത്.

വീടൊക്കെ വിട്ട് ഇത്തവണ ഹോട്ടലിൽ താമസമാക്കാനായിരുന്നു ജെറിയുടെ ലക്ഷ്യം. അതിനായി മുന്തിയ ഹോട്ടൽ തന്നെ കണ്ടുപിടിക്കുന്നു. എലിശല്യം രൂക്ഷമായതോടെ ജെറിയെ തുരത്താനായി ടോമിനെ അവിടേക്ക് എത്തിക്കുകയാണ് ഇവന്‍റ് പ്ലാനറായ കയ്‌ല. തുടര്‍ന്ന് സ്വാഭാവികമായും ഇരുവര്‍ക്കുമിടയില്‍ പൊടിപാറുന്ന യുദ്ധം ആരംഭിക്കുന്നു.

വില്യം ഹന്നയും ജോസഫ് ബാര്‍ബറയും സൃഷ്ടിച്ച കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ടിം സ്റ്റോറി ആണ്. രചന കെവിന്‍ കോസ്റ്റെല്ലോ. ക്ലോയി ഗ്രേസ്, മൈക്കൽ പെന, ഫോബ് ഡെലനി എന്നിവരാണ് മറ്റ് താരങ്ങൾ.

ഇതാദ്യമായല്ല ടോമും ജെറിയും സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. 13 സിനിമകള്‍ ഇതിനുമുന്‍പ് ഈ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ഉണ്ടായിട്ടുണ്ട്. അതേസമയം 1992ല്‍ പുറത്തെത്തിയ ‘ടോം ആന്‍ഡ് ജെറി: ദി മൂവി’യാണ് അത്തരത്തിലെ അവസാനചിത്രം. 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ടോം ആന്‍ഡ് ജെറി ചിത്രം തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. 2021 മാര്‍ച്ച് 5 ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന റിലീസ് തിയതി.

Related Articles

Back to top button