KeralaLatestThiruvananthapuram

ബലിതർപ്പണ ചടങ്ങുകൾ പുനരാരംഭിച്ചു. ആലുവ മണപ്പുറം ഉണർന്നു.

“Manju”

ഷൈലേഷ്കുമാർ.കൻമനം

കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ആലുവ മണപ്പുറത്തെ ബലി തർപ്പണ ചടങ്ങുകൾ പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് തർപ്പണം നടക്കുന്നത്. പുലർച്ചെ അഞ്ചു മണി മതി മുതൽ 11 മണി വരെ തർപ്പണത്തിനായി പുരോഹിതൻമാരുടെ സേവനം ലഭ്യമാകും. സാമൂഹിക അകലം തർപ്പണ ചടങ്ങിൽ നിർബ്ബന്ധമായിരിക്കും.

സംസ്ഥാനത്ത് കഴിഞ്ഞ മാർച്ച് മാസം പ്രഖ്യാപിച്ച ലോക് ഡൗണിനോടു ബന്ധിച്ച് ആലുവ ശിവക്ഷേത്രം അടക്കുകയും, മണപ്പുറത്ത് ബലിതർപ്പണം പൂർണ്ണമായും നിർത്തിവെക്കുകയും ചെയ്തിരുന്നു. വർഷാവർഷം ഗംഭീരമായി നടത്താറുള്ള കർക്കിടവാവ് തർപ്പണവും ഇത്തവണ ഉണ്ടായില്ല. അതിനു ശേഷം ആറ് മാസങ്ങൾ കഴിഞ്ഞാണ് ബലിതർപ്പണം പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടി സാധാരണ ഗതിയിലായാൽ ക്ഷേത്ര ദർശനത്തിനായും , തർപ്പണത്തിനായും നാടിന്റെ നാനാഭാഗത്തു നിന്നും ഇവിടേക്ക് ആളുകൾ ഒഴുകിയെത്തും. അതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാനട പടികൾ കർശനമാക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു

Related Articles

Back to top button