IndiaLatest

കോവാക്‌സിന്റെ‍ മൂന്നാംഘട്ട പരീക്ഷണത്തിന് ഇന്ന് തുടക്കം

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്നു മുതല്‍ ആരംഭിക്കും. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഹരിയാനയിലാണ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണവുമാരംഭിക്കുക. കോവാക്സിന്‍ എന്നാണ് പ്രതിരോധ വാക്സിന് പേരിട്ടിരിക്കുന്നത്. വാക്സിന്‍ പരീക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച ആസ്ട്ര സിനാക്ക, കാഡില്ല തുടങ്ങി 5 വാക്സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ ഉള്ളത്.

Related Articles

Back to top button