IndiaLatest

വാക്‌സിന്‍‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മഹാരാഷ്ട്ര‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

“Manju”

മുംബൈ: കൊവാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപനമായ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് അനുമതി നല്‍കിയതിന് മുഖ്യന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു. ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.

നിലവിലുള്ള സാഹചര്യത്തില്‍ കൊവാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഉത്പാദനത്തിന്റെ സാങ്കേതികത ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ഭാരത് ബയോടെക് കൈമാറും. മഹാരാഷ്ട്രയുടെ ആവശ്യം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അംഗീകരിച്ചതില്‍ പ്രധാനമന്ത്രിയെ ഉദ്ധവ് താക്കറെ നന്ദി അറിയിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button