LatestThiruvananthapuram

ശാന്തിഗിരി വിദ്യാഭവനിൽ ദേശീയ നിയമ സേവനദിനം

“Manju”

ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ നിയമ സേവന ദിനം സംഘടിപ്പിച്ചു. 1995 നവംബർ 9-ന് പ്രാബല്യത്തിൽ വന്ന ലീഗൽ സർവീസസ് അതോറിറ്റി ആക്ട് ആരംഭിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 9-ന് ദേശീയ നിയമ സേവന ദിനം ആചരിചുവരുന്നു . ദേശീയ നിയമ സേവന ദിനത്തിൽ സംസ്ഥാന നിയമ സേവന അതോറിറ്റികൾ നിയമ ബോധവൽക്കരണ ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി നിയമ സേവന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ക്ലാസ്സ്‌ സംഘടിപ്പിച്ചത്. റിട്ടയേർഡ് ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ്  മുരളിശ്രീധർ ആണ് ക്ലാസ്സ്‌ നയിച്ചത്. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാനതപസ്വിനി സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി കുമാരി അനശ്വര എ കൃതജ്ഞതയും അറിയിച്ചു.

Related Articles

Back to top button