KannurKeralaLatest

വീട്ടുമുറ്റത്ത് വെട്ടിവീഴ്ത്തിയ സി.വി ധനരാജിന്റെ ഭാര്യയ്ക്ക് ജയം

“Manju”

കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സി വി ധനരാജിന്റെ ഭാര്യ എന്‍ വി സജിനി 296 വോട്ടിന് ജയിച്ചു. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു ധനരാജിന്റെ ഭാര്യ എന്‍.വി. സജിനി. കണ്ണൂരിലെ രാമന്തളിയില്‍ 2016 ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ കൊലപ്പെടുത്തിയത്. സ്വന്തം വീടിന്റെ മുറ്റത്തു വച്ചാണ് ധനരാജിനെ വെട്ടി വീഴ്ത്തിയത്.

Related Articles

Back to top button