Latest

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക്

“Manju”

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ബേബി ശാലിനി എന്ന പേരില്‍ ബാലതാരമായി അഭിനയിച്ച്‌ പ്രശസ്തി നേടിയ താരം കൂടിയാണ്. 2000 നടന്‍ അജിത്തുമായുള്ള വിവാഹശേഷം ശാലിനി സിനിമ മേഘലയില്‍ നിന്ന് പോകുകയാരുന്നു. 20 വര്‍ഷത്തിന് ശേഷം ആണ് ഇപ്പോള്‍ വീണ്ടും അഭിനയജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം സംവിധാനം ചെയ്യുന്നത്.

Related Articles

Back to top button