സിന്ധുമോൾ. ആർ
ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു.അന്ഖൂര് സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പാക് സൈനികരുടെ സഹായത്തോടെയായിരുന്നു ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് പ്രദേശത്ത് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരരുടെ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഷെല്ലാക്രമണത്തില്‍ നാല് ഇന്ത്യന്‍ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു