KeralaLatest

നിയമസഭാ സമ്മേളനങ്ങള്‍ പുനഃക്രമീകരിക്കാന്‍ ആലോചന

“Manju”

നിയമസഭാ സമ്മേളനങ്ങള്‍ പുനഃക്രമീകരിക്കാന്‍ ആലോചന. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 20 -ാം തീയതി ആവശ്യമായ എംഎല്‍എമ്മാരെ മാത്രം പങ്കെടുപ്പിച്ച്‌ സഭാ നടപടികള്‍ പുനരാരംഭിക്കുകയും തുടര്‍ന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെയ്ക്കാനുമാണ് ആലോചിക്കുന്നത്.

പ്രളയ ബാധിത പ്രദേശങ്ങളിലെ എംഎല്‍എമ്മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിനാല്‍ അവര്‍ ഒഴിച്ചുള്ള എംഎല്‍എമ്മാര്‍ കൂടിച്ചേര്‍ന്ന് സഭ നടത്തുകയും തുടര്‍ന്ന് കാര്യോപദേശക സമിതി കൂടി തുടര്‍ നടപടികളില്‍ മാറ്റം വരുത്താനുമാണ് ആലോചന.

Related Articles

Back to top button