KeralaKozhikodeLatest

താലൂക്ക് ഓഫീസ് തീപിടിത്തം; ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍

“Manju”

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീയിട്ടതെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. ആന്ധ്രാ സ്വദേശി സതീഷ് ആണ് പിടിയിലായത്.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സതീഷ് താലൂക്ക് ഓഫീസ് പരിസരത്ത് അലഞ്ഞുനടക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് താലൂക്ക് ഓഫീസില്‍ തീപിടിത്തമുണ്ടായത്. ചില പ്രധാനപ്പെട്ട ഫയലുകള്‍ കത്തിനശിച്ചു. തീപിടിത്തവുമായി ബന്ധമുണ്ടോയെന്നറിയാന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button